
ദോഹ: കഴിഞ്ഞ 11 വർഷമായി ഖത്തറിലെ റീട്ടെയിൽ വ്യാപാര രംഗത്ത് ഉപഭോക്താക്കളുടെ വിശ്വാസം നേടി മുന്നേറുന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ഒൻപതാമത് ഔട്ട്ലെറ്റ് ഗ്രാൻഡ് എക്സ്പ്രസ്സ് അൽ അതിയയിൽ പ്രവർത്തനം ആരംഭിച്ചു. നിറപ്പകിട്ടാർന്ന ആഘോഷങ്ങളോടെ, ഖത്തറിലെ സാമൂഹിക സാംസ്കാരിക വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു.
ഗ്രാൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അബൂബക്കർ, സീഷോർ എംഡി എ പി ആസാദ്, സിഇഒ ശരീഫ് ബിസി, ജനറൽ മാനേജർ അജിത് കുമാർ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, ബിൻ യൂസഫ് ഗ്രൂപ്പ് സിഇഒ ഡേവിഡ്, ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ്, മറ്റു മാനേജ്മെന്റങ്ങളും വിശിഷ്ടാതിഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ആദ്യ വില്പന കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കലിൽ നിന്നും ഏറ്റുവാങ്ങി
പുതിയ ശാഖയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്ന, ആവേശകരവും ആകര്‍ഷകവുമായ നിരവധി ഓഫറുകളും, പ്രമോഷനുകളും ഗ്രാൻഡ് മാളിൽ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് നൂതന സൗകര്യങ്ങളോടെയുള്ള ഷോപ്പിംഗ് അനുഭവം നല്കുന്നതിനോടൊപ്പം ഗുണമേന്മയുള്ള എല്ലാ ഉൽപന്നങ്ങളും ഒരു കുടക്കീഴില് ലഭ്യമാക്കുന്ന ഷോപ്പിങ് കേന്ദ്രമായാണ് ഗ്രാൻഡ് എക്സ്പ്രസ്സ് സജ്ജീകരിച്ചിരിക്കുന്നത്.
ഗ്രോസറി ഫുഡ്, നോണ്‍ ഫുഡ്, ഫ്രഷ് ഫ്രൂട്സ്, വെജിറ്റബിള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫുട്വെയർ , ലൈഫ് സ്റ്റൈല്‍, ടെക്നോളജി, ഹൗസ്ഹോള്‍ഡ്, സ്പോര്‍ട്സ്, ടോയ്സ്, സ്റ്റേഷനറി വിഭാഗങ്ങളിലായി ഉത്പന്നങ്ങളുടെ വലിയൊരു ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ മൊബൈല്‍, ടെലിവിഷൻ, പെര്‍ഫ്യൂം തുടങ്ങി ഉപഭോക്താക്കളുടെ താല്പര്യത്തിനനുസരിച്ചുള്ള എല്ലാ ഉത്പന്നങ്ങളും ഏറ്റവും ആകര്‍ഷകമായ നിരക്കിൽ ഗ്രാൻഡിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാണ്.
ദോഹ ഇന്ടസ്ട്രിയൽ ഏരിയ പ്രദേശത്തെ ഉപഭോക്താക്കളുടെ ഏറെ നാളത്തെ ആവശ്യത്തിനുള്ള പരിഹാരമെന്ന നിലയിലാണ് സാധാരണക്കാരുടെ ആവശ്യങ്ങൾ മനസിലാക്കി അൽ അതിയയിൽ ഗ്രാൻഡ് എക്സ്പ്രസ്സ് ഷോറൂം തുറന്നതെന്ന് സിഇഒ ശരീഫ് ബിസി പറഞ്ഞു. ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ഉപഭോക്തൃ ശീലങ്ങൾ മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് കൂടുതൽ ശാഖകൾ തുറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്റസ്ട്രിയല്‍ ഏരിയ ബിർക്കത് അൽ അവാമിറിൽ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കുന്നതിന് പുറമെ, ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി ഗ്രാൻഡിന്റെ പുതിയ ഷോറൂമുകളുടെ പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു. ഇതുവരെയുള്ള പ്രവർത്തനാനുഭവങ്ങളും ഉപഭോക്താക്കളുടെ അഭിരുചികളും പരിഗണിച്ച്,ഖത്തറിലുടനീളം ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ കൂടുതല്‍ ഔട്ലറ്റുകള് ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











